ഗാഡ്ഗിൽ റിപ്പോർട്ട്‌: സത്യം ആരാണ് മൂടി വയ്ക്കുന്നത്

കവർ സ്റ്റോറി സ്റ്റോപ്പ്‌ പ്രസ്‌
പശ്ചിമഘട്ടത്തെ സംരക്ഷി കുന്ന ത്തിന്റെ ആവശ്യമാണ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന കാര്യം
പശ്ചിമഘട്ടത്തെ സംരക്ഷി കുന്ന ത്തിന്റെ ആവശ്യമാണ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന കാര്യം

കേരളം കത്തുകയാണ്. പശ്ചിമഖട്ട മലനിരകളുടെ പാരിസ്ഥിതിക സംരക്ഷണത്തിന് വേണ്ടി പഠിച്ച ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്‌ ഇപ്പോൾ വിവാദ വിഷയവുമായി. വയനാടും ഇടുക്കിയും കലാപ ഭൂമി പോലെ അക്രമാസക്തം. പക്ഷെ, സാധാരണ ജനങ്ങളെ ബാധിക്കുന്ന ഒന്നോ രണ്ടോ പ്രശ്നം മാത്രംമാണ് ആ റിപ്പോർട്ടിൽ ഉള്ളത്. അക്കാര്യത്തിൽ പുനർ വിചിന്തനത്തിന് ഇനിയും സമയമുണ്ട്. എന്നാൽ ഇതൊന്നും കണക്കാകാതെ മലബാര് നിന്ന് കത്തുന്നതിനു പിന്നിൽ ഒരു പ്രതെയക രാഷ്ട്രീയമില്ലേ?. അക്കാര്യത്തിൽ സംശയമുണ്ടാക്കുന്ന വിധം ചില അക്രമങ്ങൾ നടന്നതായി റിപ്പോർട്ടുകൾ വന്നു തുടങ്ങി യിരിക്കുന്നു.

ഭാവി കാണുന്നില്ലേ

പാരിസ്ഥിതിക ആഖാതം കുറച്ചു പശ്ചിമഘട്ടത്തെ സംരക്ഷി കുന്ന ത്തിന്റെ ആവശ്യമാണ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന കാര്യം. എന്നാൽ വനം, വന്യ മൃഗങ്ങൾ , കണ്ടൽ കാടുകൾ ,പുഴകൾ എന്നിവയൊന്നും സംരക്ഷിക്കേണ്ട എന്നൊരു നിലപാട് ആപത്കരമാണ്. വാസ്തവത്തിൽ ആവാസ വ്യവസ്ഥ സംരക്ഷികേണ്ട നമ്മൾ ഇതിനെതിരെ അക്രമ സമരം നടത്തുന്നത് ഗൂഡ മായ ചിലതിനെ സംരക്ഷിക്കനാണെന്ന് നമ്മെ സംശയിപ്പിക്കുന്നു.

ഇതിൽ ഭാവി കാണുന്നില്ലേ
ഇതിൽ ഭാവി കാണുന്നില്ലേ

പശ്ചിമഘട്ട സംരക്ഷണ സമിതി

ഭൂരിപക്ഷം രാഷ്ട്രീയ സംഖടനകളും തോട്ടം ഉടമകൌം എതിര്ക്കുന്ന പശ്ചിമഖട്ടത്തിന്റെ സംരക്ഷണം ഒരു ദൗത്യം പോലെ ഏറ്റെകുക്കുകയാണ് പശ്ചിമഖട്ട സംരക്ഷണ സമിതി .മാധവ ഗാഡ്ഗിൽ കമ്മിറ്റി യുടെ റിപ്പോർട്ട്‌ ജനാധിപത്യ പരവും സസ്ത്രീയവുമാനെന്നു സമിതി പറയുന്നു . കസ്തൂരി രംഗൻ കമ്മിറ്റിയുടെ റിപ്പോർട്ട്‌ നടപ്പിലായിരുന്നെങ്കിൽ 28 കോടി ജന ങ്ങളെ വഞ്ചിക്കുന്ന നടപടി ആകുമായിരുന്നു. ഈ റിപ്പോർട്ട്‌ വന്ന സമയത്തെ ആശയക്കുഴപ്പം മുതലാക്കാൻ അന്നേ ചില കേന്ദ്രങ്ങൾ രംഗത്തിറങ്ങിയിരുന്നു.കസ്തൂരി രംഗൻ കമ്മിറ്റിയുടെ റിപ്പോർട്ട്‌ ഖനി ലോബി കളെ മാത്രമയിരുന്നെനെ സംരക്ഷിക്കുകഎന്നും സമിതി കുറ്റപ്പെടുത്തുന്നു.

 

മേനക ഗാന്ധിയുടെ ഇടപെടൽ

പശ്ചിമഘ ട്ടത്തെ സംരക്ഷി ക്കാനായില്ലെങ്കിൽ നമ്മൾ വലിയ കുഴപ്പത്തിൽ ചെന്ന് പെടും, മേനക ഗാന്ധി പറയുന്നു. അന്താരാഷ്ട്ര പഠനം അനുസരിച്ചു ലോകത്ത് ഏറ്റവും മലിനീകരണം നടക്കുന്നതിൽ അഞ്ചു സ്ഥലങ്ങ ളിൽ നാലും ഇന്ത്യയിലാണ്. കേരളത്തിലെ ജനങ്ങൾ മാത്രമാണ് മൃഗ സംരക്ഷണ നിയമത്തെ അനുസരിക്കാത്തത്. ഗാഡ്‌ഗിൽ റിപ്പോർട്ട്‌ നടപ്പിലാക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണം , മേനക പറയുന്നു.

ഫയൽ കത്തിക്കൽ

വയനാട്ടിൽ വനം .ആഫിസ് ആക്രമിച്ചു ഫയൽ കത്തിച്ചു, പോലിസ് ജീപ്പ് കത്തിച്ചു. പത്രം, ചാനൽ ആഫിസുകളെ ആക്രമിക്കുന്നു. സര്ക്കാര് ആഫിസുകളെ ആക്രമിക്കുന്നത് മാഫിയ ആണെന്ന് ഇപ്പോൾ നേതാക്കൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ചന്ദനം കള്ളകടത്ത് ഉൾപ്പടെയുള്ള കേസുകളുടെ ഫയലുകൾ ഉറങ്ങുന്ന അഫിസുകളാണ് ഇവിടങ്ങലിലുള്ളത്.

വാസ്തവം

പ്രകൃതി ദുരന്തം നമ്മെ മാടി വിളിക്കുന്നത്‌ ഇപ്പോൾ ഒരു മുത്തശ്ശി കഥയല്ല. പശ്ചിമഘട്ടവും നമ്മുടെ പുഴകളും കുന്നുകളും ഒരു പരിധി വരെ നമ്മുടെ ജീവനെ,സ്വപ്നങ്ങളെ സംരക്ഷിക്കുകയായിരുന്നു .ഇനി, ദുരാർത്തി ജല ശേഷിപ്പിനെ, കാറ്റിനെ, മഴയെ ഒക്കെ കവര്ന്നെടുക്കുന്നത് നാം നിസ്സഹായമായി നോക്കി നിക്കേണ്ടി വരും

പ്രതികരണം

അക്രമം മാഫിയയുടേത് തന്നെ- ബിനോയ്‌ വിശ്വം
ആളുകൾ കാര്യം മനസ്സിലാക്കാതെയാണ് സമരത്തിനിറങ്ങുന്നത് -സുഗത കുമാരി ,ആർ.. വി ജി .മേനോൻ

റഫ്:
ദി ഹിന്ദു, ഒക്ടോ. 26 കൊഴികോട്
ദി ടൈംസ്‌ ഓഫ് ഇന്ത്യ.കോം , നവംബർ 11
ചിത്രം വിക്കിപീഡിയ

Leave a Reply

Your email address will not be published. Required fields are marked *