ശ്രീജിത്ത്. എസ്. എച്ച് /ഒരു കുക്കുട രോദനം

ലോകം കീഴ്മേൽ മറിഞ്ഞിടുന്നെൻ മുന്നിലായ് സർവ്വവും എന്നിൽ നിന്നകലുന്നപോൽ ഭവിക്കുന്നു ഹുങ്കാര സ്വരങ്ങളെൻ കർണ്ണപടം തകർക്കുന്നു വിദ്യുത് തരംഗങ്ങളെൻഹൃത്തിൽ സ്ഫുരിക്കുന്നു ഞാനൊരു പാവം കുക്കുടൻ, ഈ ശകടത്തിൻ പിന്നിലായ് തൂങ്ങിയാടുന്നു കടവാവൽ കണക്കേ അർദ്ധ നിമീലിത മിഴികളാൽ ഞാൻ കാണ്മൂ എന്നിലേയ്ക്കടുക്കുമീ മരണ രഥത്തെ പൊട്ടിത്തകർന്ന എൻ കർണ്ണപടത്തിനാൽ ഞാൻ കേൾക്കുന്ന സ്വരങ്ങളിൽ മരണമൂകതയും ചിലരെന്നെ നോക്കി അനുകമ്പ പൊഴിക്കുന്നു ചിലരെന്നെ നോക്കി രസജ്ഞ നുണയ്ക്കുന്നു ഏതു മുജ്ജൻമ പാപത്തിൻ ഫലമെനിക്കി- വ്വിധം യാതനകൾ വന്നു ഭവിച്ചിടുവാൻ അറിയില്ലെനിക്കീ […]


Continue Reading

ശ്രീജിത്.എസ്.എച്ച് /ആംബുലൻസ്

കവിത ശ്രീജിത്.എസ്.എച്ച് അരുണ വർണ്ണത്തിൽ കർണ്ണകഠോരമാം സൈറൺ മുഴക്കി പായുന്നു ആംബുലൻസ്. വാഹനനിബിഢമാം പാതയെന്നാകിലും പിടയുന്ന തൃണ മാനവ പ്രാണരക്ഷയ്ക്കായ്, വാഹനങ്ങൾ ഒഴിഞ്ഞീടും മാന്യമായ് ആംബുലൻസിൻ പാത സുഗമമാക്കീടുവാൻ ചിലതോ ത്വരിത വേഗത്തിലാംബുലൻസിനെ മറികടന്നൊന്നാമതെത്തുവാൻ ശ്രമിച്ചിടും. മറ്റു ചില വിരുതഗണം, ആംബുലൻസിൻ പിറകേ ഉർവ്വശീശാപം ഉപകാരമെന്ന പോൽ കുതിച്ചീടും. ആസന്നമരണനാം രോഗിയോടുള്ള മമതയല്ലിത് തിരക്കിൽപ്പെടാതെ ലക്ഷ്യത്തിലെത്താൻ മാത്രം. സൗന്ദര്യധാമ ങ്ങളെന്നഹങ്കരിച്ചോർ വദനം വികൃതമായ് കിടപ്പുണ്ടിവിടെ മനീഷാമന്നവനെന്നു വിരാജിച്ചോർ. തെല്ലൊരു ശ്വാസത്തിന്നായ് പിടയുന്നിവിടെ പരദൂഷണം മാത്രം കുലത്തൊഴിലാക്കിയോർ. വാ […]


Continue Reading