‘മീശ’ക്ക് പ്രകാശന വിലക്ക്

മീശ ക്കെതിരെ പുസ്തകപ്രകാശനം വിലക്കുമായി പാറമേക്കാവ് ദേവസ്വം രംഗത്ത്. തൃശൂരിൽ സംഘടിപ്പിക്കുന്ന പുസ്തകമേളയിലാണ് ഡിസിബുക്സ് മീശയുടെ പുസ്തകപ്രകാശന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.  നവംബർ 10ന് ആരംഭിച്ച പുസ്തകമേളയിൽ മീശയുടെ പ്രകാശനം തടയുക മാത്രമല്ല വേളയിൽ പോലും പുസ്തകം പ്രദർശിപ്പിക്കരുതെന്ന് സംഘാടകർ വാശിപിടിച്ചു. പാറമേക്കാവ് ദേവസ്വം ആണ് കഴിഞ്ഞദിവസം  പ്രസാധകരെ ബന്ധപ്പെട്ട ഈ പുസ്തകമേളയുടെ അനുമതി പിൻവലിക്കണമെന്ന് വിവരം അറിയിച്ചത്.  വിവിധ കോണുകളിൽ നിന്ന് ഉയരുന്ന പ്രതിഷേധമായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്. ഹിന്ദുവിരുദ്ധ പരാമർശമുള്ള മീശ വിൽക്കാൻ പാടില്ലെന്നായിരുന്നു സംഘാടക പ്രധാന […]


Continue Reading

നിലീന അത്തോളി ചിത്രഭൂമിയിൽ ‘ബോംബ് ‘ പൊട്ടിച്ചത്!

കുറ്റാരോപിതനായ നടനു വേണ്ടി ശബ്ദമുയരുന്ന കാഴ്ചകൾക്കിടെയാണ്, നിലീന അത്തോളി ചിത്രഭൂമിയിൽ ‘ബോംബ് ‘ പൊട്ടിച്ചത്. ദുർബലയായിപ്പോയ നടിയ്ക്ക് വേണ്ടി, ആർജ്ജവമുള്ള ശബ്ദം ഉയർന്നത്തു വായനക്കാർ കണ്ടു. സ്ത്രീ പക്ഷ നിലപാടിന് സ്ഥലമനുവദിക്കാത്ത പുതിയ അന്തരീക്ഷത്തിൽ, നടനും സിനിമാ ലോകവും- ഇരയായ സ്ത്രീക്ക് നേരെ ഉയർത്തിയ കടുത്ത മനുഷ്യാവകാശ ലംഘനത്തെയാണ് ചിത്രഭൂമി ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടത്. കുറ്റാരോപിതൻ ആപത്തിൽപ്പെട്ടവനും നടി ഇരയുമാകുന്ന സിനിമാ കാലം – എന്ന ലേഖനത്തെ ചിത്രഭൂമിയെന്ന നാല് പേജ് പ്രത്യേക പതിപ്പ്, വളരെ പ്രാധാന്യത്തോടെ […]


Continue Reading

ബിഎഡ് കഴിഞ്ഞവർ എന്തു ചെയ്യണം

അധ്യാപക നിയമനങ്ങളിൽ അപ്രഖ്യാപിത നിരോധനം വന്നതോടെ ലക്ഷക്കണക്കിന് അധ്യാപക ബിരുദധാരികളാണ് വഴിയാധാരമാകുന്നത്.  ബിഎഡും ,എംഎഡും കഴിഞ്ഞവർ, സർക്കാർ അധ്യാപക നിയമനത്തിൽ പ്രതീക്ഷയർപ്പിച്ചാണ് പഠനം പൂർത്തിയാക്കിയത്. സർക്കാരിന്റെ സാമ്പത്തിക ബാധ്യതയെ തുടർന്ന്, നീട്ടി വച്ച പല റാങ്കു ലിസ്റ്റുകളും റദ്ദായി. ഇതോടെ, ബിഎഡ് ബിരുദധാരികൾക്ക് സർക്കാർ തൊഴിൽ സ്വപ്നമായി മാറുകയാണ്.    നേട്ടം എയിഡഡിന്  അധ്യാപക -വിദ്യാർത്ഥി അനുപാതത്തിൽ വ്യത്യാസം വരുത്തിയതോടെ അധ്യാപകർ അധികമാകുന്നു നിലയെത്തി. ഇതിനൊപ്പമാണ് വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക്. ഇതേതുടർന്ന് ഡിവിഷനുകൾ കുറഞ്ഞു. എയിഡഡ് സ്കൂളുകളിലെ […]


Continue Reading

# പതിനാറായിരം രൂപയ്ക്കു ഒരു പ്ലേറ്റ് ഭക്ഷണം , ഡൽഹിയിൽ വിവാദം

സമ്മേളനത്തിന് വിളമ്പിയ ഒരു പ്ലേറ്റ് ഭക്ഷണത്തിനു 16025 രൂപ വിലയിട്ടപ്പോൾ കുടുങ്ങിയത് ഡൽഹിയിലെ എ എ പി സർക്കാരാണ്. ഫെബ്രുവരി 11,12  തീയതികളിൽ നടന്ന ചടങ്ങിൽ 80 പേർക്കാണ് ഭക്ഷണം നൽകിയത്. തുകയാകട്ടെ 16025. 12472 എന്നിങ്ങനെ. ഒരു പ്ലേറ്റിന് ഈ നിരക്ക് ഈടാക്കിയത് ഡൽഹി ടൂറിസം ആൻഡ് ട്രാൻസ്‌പോർട് ഡെവലപ്‌മെന്റ് കോർപറേഷൻ. സോഷ്യൽ മീഡിയ വമ്പൻ ഭക്ഷണ നിരക്ക് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ വാളിൽ ചർച്ചകൾ മുറുകി. ഫയൽ തന്റെയടുത്തു അനുമതിയ്ക്കായി എത്തിയിരുന്നെന്നും എന്നാൽ വാൻ […]


Continue Reading

“മോദി രാജ്യത്തെ ഹിരോഷിമയും നാഗസാക്കിയുമാക്കി മാറ്റി”

മുംബൈ: നോട്ട്നിരോധനം എന്ന ബോംബിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഹിരോഷിമയും നാഗസാക്കിയുമാക്കി മാറ്റിയെന്ന്​ എൻ.ഡി.എ സഖ്യകക്ഷി ശിവസേന. പാർട്ടി മുഖപത്രമായ സാമ്നയിൽ എഴുതിയ എഡിറ്റോറിയലിലാണ് മോദിയുടെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ ശിവസേന രംഗത്തെത്തിയത്. മന്ത്രിസഭാ യോഗങ്ങളിൽ മോദി ബധിരരെയും ഊമകളെയും സൃഷ്ടിച്ചു. ആർ.ബി.ഐ ഗവർണറെ നിയമിച്ച് രാജ്യത്തിൻറെ സാമ്പത്തികം കുഴഞ്ഞുമറിഞ്ഞ സ്ഥിതിയിലാക്കിയെന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം സഹകരണ ബാങ്കുകളോട് കാണിക്കുന്ന വിവേചനത്തിനെതിരെയും പത്രം കടുത്ത വിമർശനമുന്നയിച്ചു. നോട്ട് നിരോധത്തെ ആദ്യം പിന്തുണച്ച എൻ.സി.പി നേതാവ് ശരത് പവാറിനെയും സാമ്ന വിമർശിച്ചു. കേന്ദ്രത്തിൽ […]


Continue Reading

പുസ്തകങ്ങളുടെ ശവ ശരീരം പേറുന്നവർ

അക്കാദമിക് രംഗത്തെ ദുഷ് പ്രവണതകളെ ക്കുറിച്ച് ധാർമ്മിക പ്രശ്ന മുന്നയിച്ച് ഡോ.എം.പി ചന്ദ്രശേഖരൻ മാതൃഭൂമി യിലെഴുതിയ,”വെറുമൊരു മോഷ്ടാവായോരെന്നെ” എന്ന ലേഖനം(15/12/2014 ), തീസീസ് മോഷണത്തെ ശ ക്തമായി അപലപിക്കുന്നുണ്ട്. എന്നാൽ അധ്യാപക രംഗത്ത് മാത്രമല്ല, വിദ്യാർത്ഥികളുടെ ഇടയിലും മൂല്യശോഷണം സംഭവിച്ചിട്ടുണ്ടെന്നു പറയാതിരിക്കാനാകില്ല. വിദ്യാർത്ഥികളെ മൂല്യച്യുതിയിൽപ്പെടുത്തിയ വില്ലൻ, ഫോട്ടോസ്റ്റാറ്റാണ്.! ‘പുസ്തക ഫോട്ടോസ്റ്റാറ്റ്’ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള സ്ഥാപ നങ്ങളിലെ വിദ്യാർത്ഥി കളിൽ ഒരു സംഘം, പാഠപുസ്ത ങ്ങൾക്ക് പകരം ‘പുസ്തക ഫോട്ടോസ്റ്റാറ്റ്’കളാണ് ഉപയോഗിക്കുന്നത്. ചില കാമ്പസുകളിൽ പഴയ ‘കീഴ്വഴക്കങ്ങൾ’ […]


Continue Reading

ഗ്രീന്‍ പെപ്പർ പബ്ലിക്കയുടെ ആദ്യപുസ്തകം, അഷിതയുടെ ഹൈക്കു കവിതകള്‍

ഗ്രീന്‍ പെപ്പർ പബ്ലിക്കയുടെ ആദ്യപുസ്തകം, ‘അഷിതയുടെ ഹൈക്കു കവിതകള്‍’ -ടെ പ്രകാശനം, ശ്രീ അടൂ�ർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. പ്രിയ എഴുത്തുകാരി ശ്രീമതി സാ�വിത്രി രാജീവന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ ശ്രീമതി ഡോ.പി.എസ്. ശ്രീകല, കഥാകാരിയും സംവിധായകയുമായ ശ്രീമതി ശ്രീബാല കെ. മേനോൻ, കഥാകൃത്ത് ശ്രീ ബി.മുരളി, കഥാകൃത്തും തിരക്കഥാകൃത്തുമായ ശ്രീ വിനു എബ്രഹാം, മാധ്യമ പ്രവർത്തക ശ്രീമതി അപർണ കുറുപ്പ് എന്നിവർ സംസാരിച്ചു. പ്രിയ എഴുത്തുകാരി ശ്രീമതി അഷിതയുടെ അസാന്നിദ്ധ്യത്തിൽ എഴുത്തുകാരിയുടെ സന്ദേശം […]


Continue Reading

സാറ്റർഡേ ഹോളിഡെ

ഇതിനെയാണ് പുര കത്തുമ്പോൾ വാഴ വെട്ടുകയെന്നു പഴമക്കാർ പറയുന്നത്. സർക്കാർ ഓവർഡ്രാഫ്ട്ടാകുന്നുവെന്ന വാർത്ത‍ വന്നതും ചെലവുകൾ വെട്ടിച്ചുരുക്കുന്നതിന്റെ ഘോഷയാത്ര നടക്കുന്നതിനുമിടയ്ക്കാ ണ് അങ്ങനെ സംഭവിച്ചത്.സർക്കാർ ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ അഞ്ചു ദിവസമായി പ്രവൃത്തി ദിവസം കുറയ്ക്കണമത്രെ!. സംഗതി നിർദ്ദേശമല്ല, ഫയലായി മാറി. സെക്രടറിയെറ്റിൽ ചുറ്റിത്തിരിയാതെ മുഖ്യമന്ത്രിയുടെ അടുത്തുമെത്തി. എന്തൊരു വേഗത! ഇതിനാണ് അതിവേഗം ബഹുദൂരമെന്ന പറച്ചിൽ. പ്രവൃത്തി സമയം മാറ്റണമെന്നും ആവശ്യമുണ്ടായി. 9 മുതൽ 5 എന്നും 5.30 എന്നും ഒക്കെയായി പ്രചാരണം. ആഫീസുകളിൽ കറങ്ങുന്ന ഫാനിന്റെയും കത്തുന്ന […]


Continue Reading

പി ആർ രതീഷ്: വെയിലത്ത്‌ കവിതകൾ വിസിറ്റിംഗ്കാർഡാകുന്ന വിധം

  ഒരു തണൽ വിരിച്ച സായാഹ്നം. കേരള സാഹിത്യ അക്കാദമിയുടെ പൂമുഖം അലങ്കരിച്ച തണൽ മരങ്ങൾക്കു  കീഴെ, സ്വപ്നം കണ്ടിരിക്കുന്നവരുടെ അരികിലേക്ക്, ഒരാൾ നടന്നു വരുന്നു. നാട ൻ കൈത്തറി മുണ്ടുടുത്ത്, തോളിൽ തൂങ്ങിയാടുന്ന തുണി സഞ്ചിയുമായി ഒരു ചെറുപ്പക്കാരൻ. നീട്ടിപ്പിടിച്ച കൈയിൽ രണ്ടു പുസ്തകങ്ങൾ.  അയാൾ ഇത്തരു ണം പറഞ്ഞു: ഞാൻ പി. ആർ. രതീഷ്‌,ഞാനെഴുതിയ രണ്ടു പുസ്തകങ്ങൾ.  ചെറുപ്പക്കാരനായ കവിയുടെ മെല്ലിച്ച കൈകളിൽ ചൂടാറാത്ത കവിതാ പുസ്തകം. അപരിചിതന്റെ അമ്പരപ്പിനെ കവി ഒരു സൌഹൃദ ചിരിയിൽ […]


Continue Reading

ഗാഡ്ഗിൽ റിപ്പോർട്ട്‌: സത്യം ആരാണ് മൂടി വയ്ക്കുന്നത്

കേരളം കത്തുകയാണ്. പശ്ചിമഖട്ട മലനിരകളുടെ പാരിസ്ഥിതിക സംരക്ഷണത്തിന് വേണ്ടി പഠിച്ച ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്‌ ഇപ്പോൾ വിവാദ വിഷയവുമായി. വയനാടും ഇടുക്കിയും കലാപ ഭൂമി പോലെ അക്രമാസക്തം. പക്ഷെ, സാധാരണ ജനങ്ങളെ ബാധിക്കുന്ന ഒന്നോ രണ്ടോ പ്രശ്നം മാത്രംമാണ് ആ റിപ്പോർട്ടിൽ ഉള്ളത്. അക്കാര്യത്തിൽ പുനർ വിചിന്തനത്തിന് ഇനിയും സമയമുണ്ട്. എന്നാൽ ഇതൊന്നും കണക്കാകാതെ മലബാര് നിന്ന് കത്തുന്നതിനു പിന്നിൽ ഒരു പ്രതെയക രാഷ്ട്രീയമില്ലേ?. അക്കാര്യത്തിൽ സംശയമുണ്ടാക്കുന്ന വിധം ചില അക്രമങ്ങൾ നടന്നതായി റിപ്പോർട്ടുകൾ വന്നു തുടങ്ങി […]


Continue Reading

എഴുത്തുകാരൻ കള്ളനാണ് :പുനത്തിൽ |സെക്സിനെന്താ കുഴപ്പം| ഞാൻ ഹൈന്ദവൻ|ഭാര്യക്ക്‌ പറയാൻ വേദി കൊടുക്കൂ| എന്നെ ദഹിപ്പിക്കണം|

നമ്മുടെ എഴുത്തിൽ വാസ്തവം എന്ന ‘സ്തവം’ ഇല്ല. അമ്പതു സതമാനം മാത്രമാണ് നേര് .അനുഭവങ്ങളാണ് ഒരു എഴുത്തുകാരൻ എഴുതുന്നത്‌. എന്നാൽ എഴുത്തുകാരന് സത്യാസന്ധതയില്ല .എഴുത്തുകാരൻ കള്ളനാണ്.അവൻ പറയുന്നതൊന്നും വിശ്വസിക്കരുത്. സെക്സ് പരസ്ത്രീ ബന്ധത്തെ കുറിച്ച് എഴുതുന്നതിനു എന്താ കുഴപ്പം. ഒരാള്ക്കു ഭാര്യ മാത്രം പോരെന്നു തോന്നിയാൽ എന്താ കുഴപ്പം.എന്നും ഒരേ ഭക്ഷണം ഒരേ പാത്രത്തില നിന്ന് ഒരേ കരി കൂട്ടി മടുതാൽ വരെ എന്താ ചെയ്യാ. അപ്പോൾ വേറൊരു പെണ്ണിനെ കാമിചൽ മതി. അതിനെന്താ കുഴപ്പം. സെക്സ് […]


Continue Reading

നെയ്യാര്‍ ഡാം: തമിഴ്നാടിന്‍്റെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂദല്‍ഹി: നെയ്യാര്‍ ഡാമില്‍ നിന്ന് വെള്ളം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. നെയ്യാര്‍ അണക്കെട്ടില്‍ നിന്നും ഇടക്കാലാശ്വാസമായി കേരളം 150 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട് ഹരജി നല്‍കിയത്. ജസ്റ്റിസ് എം.ആര്‍ ലോധ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേസ് ഒരു മാസത്തിനുശേഷം വീണ്ടും പരിഗണിക്കും. 2004 മുതല്‍ കേരളം നെയ്യര്‍ ഡാമില്‍ നിന്ന് വെള്ളം നല്‍കുന്നില്ളെന്ന് തമിഴ്നാട് ഹരജിയില്‍ ഉന്നയിച്ചിരുന്നു. ജൂണ്‍ മുതല്‍ കേരളത്തില്‍ സമൃദ്ധമായി മള ലഭിച്ചിരുന്നുവെന്നും അതിനാല്‍ […]


Continue Reading

മീനിൽ തിളങ്ങുന്നു പാളയം!

തിരുവനന്തപുരം: പാളയം കന്നമാര ചന്തയിൽ നിന്ന് വാങ്ങുന്ന മീനുകൾ തിളങ്ങുന്നു.ഇന്ത്യ തിളങ്ങുന്നുവെന്ന പരസ്യവാചകം പോലെയല്ല . അയില ,ചൂര,മത്തി തുടങ്ങിയ മീനുകളുടെ പുറം ഫ്ലുറസെന്റ്‌ ന്പുരണ്ടത് പോലെ തിളങ്ങും.വയറിനകത്ത്‌ നീല നിറമുള്ള കൊഴുത്ത ദ്രാവകം നിറഞ്ഞിരിക്കും. കയ്യിൽ പറ്റുമ്പോൾ ചൊറിച്ചിലുമുണ്ട് . നഗരത്തിലെ പ്രാദേശിക ചന്തകളിലും ഇതേ അവസ്ഥയുണ്ട്. മീൻ കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു വെന്നന്നു പറയപ്പെടുന്നത്‌.. ഇതിനു ഔദ്യോഗിക സ്ഥിരീകരണമില്ല. മീൻ കേടാകാതിരിക്കാൻ അമോണിയ വിതരുകയായിരുന്നു മുമ്പ് ചെയ്തിരുന്നത്.ശവം ചീഞ്ഞളിയാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ വരെ മീനിനു […]


Continue Reading