(സൂചനാ ചിത്രം)

അധ്യാപക നിയമനങ്ങളിൽ അപ്രഖ്യാപിത നിരോധനം വന്നതോടെ ലക്ഷക്കണക്കിന് അധ്യാപക ബിരുദധാരികളാണ് വഴിയാധാരമാകുന്നത്.  ബിഎഡും ,എംഎഡും കഴിഞ്ഞവർ, സർക്കാർ അധ്യാപക നിയമനത്തിൽ പ്രതീക്ഷയർപ്പിച്ചാണ് പഠനം പൂർത്തിയാക്കിയത്. സർക്കാരിന്റെ സാമ്പത്തിക ബാധ്യതയെ തുടർന്ന്, നീട്ടി വച്ച പല റാങ്കു ലിസ്റ്റുകളും റദ്ദായി. ഇതോടെ, ബിഎഡ് ബിരുദധാരികൾക്ക് സർക്കാർ തൊഴിൽ സ്വപ്നമായി മാറുകയാണ്.
 
 നേട്ടം എയിഡഡിന് 
അധ്യാപക -വിദ്യാർത്ഥി അനുപാതത്തിൽ വ്യത്യാസം വരുത്തിയതോടെ അധ്യാപകർ അധികമാകുന്നു നിലയെത്തി. ഇതിനൊപ്പമാണ് വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക്. ഇതേതുടർന്ന് ഡിവിഷനുകൾ കുറഞ്ഞു. എയിഡഡ് സ്കൂളുകളിലെ അധ്യാപകരെ സംരക്ഷിക്കാനുള്ള ശ്രമവും സർക്കാർ നടത്തിയതോടെ സർക്കാർ സ്കൂളുകളിലെ ഒഴിവുകൾ മൂലം പ്രയോജനം ലഭിക്കുന്നത് എയിഡഡ് അധ്യാപകർക്ക് തന്നെയാകും.
 
                                                                 അധ്യാപകർ അധികമാകും
ഹൈസ്ക്കൂൾ അസിസ്റ്റന്റിന്റെ റാങ്കു ലിസ്റ്റിൽ നിന്ന് നാമ മാത്രമായാണ് നിയമനം നൽകിയത്. അടുത്തിടെ ഹയർ സെക്കണ്ടറി സ്കൂളുകൾ അനുവദിക്കുകയും കൂടുതൽ കോഴ്സ് തുടങ്ങുകയും ചെയ്തത് ഏറെ പ്രതീക്ഷ നൽകിയിരുന്നു.മൂവായിരത്തിൽ പരം ഒഴിവുകളാണ് ഹയർ സെക്കണ്ടറിയിൽ മാത്രം വരുന്നത്.എന്നാൽ ജോലിഭാരം , പീരിയഡുകളുടെ അടിസ്ഥാനത്തിൽ നിന്ന് മണിക്കൂറുകളിലേക്ക് മാറ്റുമ്പോൾ 6673 അധ്യാപകർ അധികമാകും. കൂടാതെ 4060 സീനിയർ അദ്ധ്യാപകരെ ജൂനിയറായ തരം താഴ്ത്തേണ്ടിയും വരും.
 
                                                                പ്രതീക്ഷയും അസ്തമിക്കുകയാണ്.
ഹയർ സെക്കണ്ടറി സ്കൂൾ ഡയറക്ടർ നൽകിയ ശുപാർശയിൽ 331 കോടി രൂപ നിയമന നിരോധനം കൊണ്ട് ലാഭമുണ്ടാകുമെന്നാണ് കണ്ടെത്തൽ. ഇതോടെ ഉദ്യോഗാർത്ഥികളുടെ അവസാന പ്രതീക്ഷയും അസ്തമിക്കുകയാണ്.ബിഎഡ് പഠനം രണ്ടു  വർഷമാക്കിയതോടെ വിദ്യാർഥികൾ കോഴ്‌സിനോട് വിമുഖത പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. ഒഴിവുകൾ  റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ അഭ്യസ്ഥ വിദ്യരായ ഉദ്യോഗാർത്ഥികളാണ് പെരു  വഴിയിലായത്.
 
.സ്റ്റാഫ് റിപ്പോർട്ടർ .