യുക്തിവാദികളിലെ എഴുത്തുകാരെ ഭയക്കുന്നവർ

സുരക്ഷിത എഴുത്തോ, നിന്റെ കഴുത്തോയെന്നൊരു ചോദ്യം, സ്വതന്ത്ര ചിന്താ ലോകത്തിനു മുന്നിൽ ഉയരുകയാണ്.എഴുത്തിൽ മത വിമർശനം കടന്നാൽ ജീവൻ നഷ്ട്ടപ്പെടുമെന്നതാണ് സ്ഥിതി. യുക്തിവാദികളും എഴുത്തുകാരുമായ നരേന്ദ്ര ദാബോൽക്കർ,ഗോവിന്ദ് പൻസാരെ, കൽബുർഗി എന്നിവർ വധിക്കപ്പെട്ടതിനെ അപലപിക്കുന്നതിനിടെ, കെ.എസ്. ഭഗവാനും ഭീഷണി സന്ദേശം ലഭിച്ചു കഴിഞ്ഞു. ഇനി എന്ത്? സ്വതന്ത്ര എഴുത്തിനും മത വിമർശനത്തിനും കൂച്ചു വിലങ്ങിടാൻ ചിലർ ഒരുങ്ങുകയാണ്. ചിന്താ സ്വാതന്ത്ര്യത്തിനു മേൽ വിലക്കുകളുമായി ഒരു സംഘം നിലയുറപ്പിച്ചിരിക്കുന്നു . അവരെ എതിരിടുകയെന്നതാണ് പുതിയ നീക്കത്തിലൂടെ നമുക്ക് ചെയ്യേണ്ടത്. […]


Continue Reading

സോളി ഇടമറുക്: കാരിരുമ്പിന്റെ കരുത്ത് നേരിന്റെ തെളിമ

ആശയങ്ങളുടെ പെരുമഴയിലൂടെ നടന്ന യൗവ്വനം. യുക്തിവാദ പ്രസ്ഥാനത്തിന്റെ അമരക്കാരനായ ഇടമറുകിനോപ്പമുള്ള ജീവിതം. മിശ്ര വിവാഹത്തിന്റെ പേരിൽ കുടുംബത്തിലെ ഒറ്റപ്പെടൽ. വറുതിയോടും എതിർപ്പുകളോടുമുള്ള  സമരങ്ങളിലൂടെ സോളി ഇടമറുക്, കേരളത്തിലെ കരുത്തുറ്റ വനിതകളുടെ ചരിത്രത്തിലേക്ക് നടന്നു കയറുകയായിരുന്നു. കടുത്ത യാഥാസ്ഥിതിക ബോധമുള്ള ഒരു കാലത്ത് യുക്തിവാദിയായ ഒരാളെ വിവാഹം ചെയ്തു ജീവിതത്തെ ചങ്കൂറ്റത്തോടെ നേരിട്ട സ്ത്രീ. ഒന്ന്   ജീവിതത്തിൽ അസാമാന്യ ധൈര്യവും കരുത്തും പ്രകടിപ്പിച്ചിരുന്നു സോളി ഇടമറുക്. മത തീവ്രവാദികളുടെ ഭീഷണികൾ അവരെ ബാധിച്ചില്ല.ഇടമറുകിനെ വിവാഹം ചെയ്തത് മുതൽ സോളിയുടെ […]


Continue Reading