യുക്തിവാദത്തിന്റെ ആൾരൂപമായിരുന്നു, ഇടമറുക് (TC ജോസഫ്.) സഹോദരൻ അയ്യപ്പൻ, MC ജോസഫ് തുടങ്ങിയ ആദ്യ കാല യുക്തിവാദികൾക്ക് തൊട്ടുപിന്നാലെ യുക്തിവാദത്തിന്റെ ദീപശിഖയേന്തി കടന്നു വന്ന ഇടമറുക്,പിന്നീട് അവസാനകാലം വരെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ജീവിതത്തിലൂടെയും സമരോത്സുക യുക്തിവാദം പ്രചരിപ്പിച്ചു കൊണ്ട് കേരളക്കരയാകെ ഇളക്കിമറിച്ചു.
അദ്ദേഹമെഴുതിയ, “ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല” എന്ന പുസ്തകം കേരളത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ്. ‘ഖുറാൻ ഒരു വിമർശന പഠനം ‘മലയാളത്തിലെ ആദ്യ ഖുറാൻ വിമർശനപുസ്തകമാണ്.’ ഭഗവത് ഗീത യും ഉപനിഷത്തുക്കളും അദ്ദേഹം വിമർശന പഠനത്തിന് വിധേയമാക്കി. ലോകത്തുള്ളചെറുതും വലുതുമായ മതങ്ങളെയെല്ലാം യുക്തിവാദ പരമായി വിചാരണ ചെയ്തു കൊണ്ട്, “ലോക മതങ്ങൾ എന്ന പരമ്പരയിൽ 29 പുസ്തകങ്ങൾ അദ്ദേഹം എഴുതി. ലോക ചരിത്രത്തിൽ അത് ആദ്യ സംരംഭമാണ്.’ യുക്തിവാദ രാഷ്ട്രം എന്ന പേരിൽ എഴുതിയ ഗ്രന്ഥത്തിൽ, യുക്തിവാദം എന്ത് എന്തിന് എങ്ങനെ എന്നെല്ലാം സരളമായി വിവരിക്കുന്നു. ആദ്യകാലം മുതൽ തന്നെ, യുക്തിവാദത്തെ ,ബൂർഷ്വായുക്തിവാദമെന്ന്, ആക്ഷേപിക്കുകയും വിമർശിക്കുകയും ചെയ്തിരുന്നത് EMS ആയിരുന്നു. അപ്പോഴെല്ലാം അതിന് ശക്തമായ മറുപടി ഇടമറുക് എഴുതിയിരുന്നു.
ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിൽ ഇടമറുകും EMS ഉം തമ്മിൽ നടത്തിയ പ്രശസ്തമായ യുക്തിവാദി – കമ്യൂണിസ്റ്റ് സംവാദം.ബൗദ്ധിക രംഗത്ത് വളരെ പ്രശസ്തമാണ് . ഈ വിമർശനങ്ങൾക്കെതിരെയുള്ള എഴുത്തുകളെല്ലാം സമാഹരിച്ച്, യുക്തിവാദവും മാർക്സിസവും EMS ന്റെ അവസരവാദവും എന്ന പേരിൽ, ഒരു പുസ്തകമിറക്കിക്കൊണ്ട്, യുക്തിവാദവും മാർക്സിസവും തമ്മിലുള്ള വ്യത്യാസം ഇടമറുക് വ്യക്തമാക്കുകയുണ്ടായി.കേരളത്തിൽ യുക്തിവാദികൾക്ക് ഒരു സംഘടന ഉണ്ടാക്കുന്നതിന് മുൻനിരയിൽ നിന്ന് പ്രവർത്തിച്ച ഒരാളാണ് ഇടമറുക്.
അതുപോലെ തന്നെ, പ്രശസ്തനായ A Tകോവൂരിന്റെ കേരളത്തിലെ പര്യടനങ്ങൾക്ക് ചുക്കാൻ പിടിച്ചതും അദ്ദേഹത്തിന്റെ ലേഖനങ്ങൾ വിവർത്തനം ചെയ്ത് മലയാളികൾക്ക് നല്കിയതും ഇടമറുകായിരുന്നു. വിട്ടുവീഴ്ച ഇല്ലാത്ത യുക്തിവാദ നിലപാട് കാരണമാണ്, അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.പ്രതിസന്ധികളിലും തളരാത്ത പോരാളിയായിരുന്നു ,ഇടമറുക് .അദ്ദേഹത്തിന്റെ ജീവിതം യുക്തിവാദികൾക്ക് എന്നും ഒരു പാഠപുസ്തകമാണ്. യുക്തിചിന്തയുടെ സമരപഥങ്ങളിൽ ശാസ്ത്രീയതയുടെ തേര്തെളിച്ച മാനവികതയുടെ പോരളിയാണ് ജോസഫ് ഇടമറുക്.യുക്തിവാദം ആശയ രീതിയാണ് .എന്റെ യുക്തിചിന്തയ്ക്ക് ഇടമറുകിന്റെ പുസ്തങ്ങൾ വളരെ സാഹായിച്ചുണ്ട് ഇടമറുക് മരിക്കുന്നതു വരെ (ജൂൺ 29 ,2006 ) എനിക്ക് ആ ബന്ധമുണ്ടായിരുന്നു .യുക്തിവാദ ആശയത്തിന് മാനവികതയുടെ പ്രാധാന്യം ഇടമറുകിലുടെ മനസിലായി .ഇടമറുകിനെ ഞാൻ ഓർക്കുന്നു.